اللهمّ اجعل قبورنا روضة من رياض الجنّة ولا تجعلها حفراةا من حفر النّار
اللهمّ هوّن علينا سكرات الموت يا أرحم الراحمين
اللهمّ اجعلنا ممّن كان آخر كلامه عند الموت قول لا إله الّا الله توفّنا مسلمين والحقنا بالصالحين
اللهمّ اغفر لحيّنا وميّتنا وشاهدنا وغائبنا وصغيرنا وكبيرنا وذكرنا وأُنثانا
ربّنا اغفر لنا ولوالدينا وللمؤمنين يوم يقوم الحساب
ربّنا لا تُؤاخذنا إن نسينا أو أخطأنا ربّنا ولا تحمل علينا إصرا كما حملته على الّذين من قبلنا ربّنا ولا تحمّلنا مالا طاقة لنا به وعف عنّا واغفر لنا وارحمنا أنت مولانا فانصرنا على القوم الكافرين.
ربّنا ظلمنا أنفسنا وإنلم تغفرلنا وترحمنا لنكوننّ من الخاسرين
اللهمّ إنّنا ظلمنا أنفسنا ظلما كثيرا ولا يغفر الذنوب إلّا أنت فاغفرلنا مغفرة من عندك وارحمنا إنّك أنت الغفور الرّحيم
اللهمّ اغفر لجميع موتانا وموت المسلمين اللهمّ إنّهم قد توسّد اتّراب اللهمّ إنّهم قد فارق الحباب اللهمّ إنّهم قد انقطعت بهم الأسباب إلّا سببك يا عزيز يا وهّاب اللهمّ اغفرلهم ذنوبهم ويسّر لهم حسابهم وادخلهم الجنّة يا ربّ العالمين

പാപ മോചന പ്രാര്‍ഥനകള്‍

اللهمّ اغفر للمؤمنين والمؤمنات والمسلمين والمسلمات والأحياء منهم ولأموات إنّك مجيب دعوات يا قاضي الحاجات اللهمّ اغفر لنا ذنوبنا يا ربّ العالمين ربّنا اغفر لنا ولإخواننا الذين سبقونا بالإيمان ولا تجعل في قلوبنا غلّا للّذين آمنو ربّنا إنّك رؤوف الرّحيم

ഖുനൂത്തിന്റെ ആരംഭം

سبحان الله العظيم
سبحان الله الحليم
 سبحان الله الرحمن الرحيم
 سبحان الله وبحمده عدد خلقه ورضا نفسه وزنت عرشه ومداد كلماته
 سبحان ذي الجبرّوت والملكوت ولكبرياء والعظمة
 سبحان الله وبحمدك
 وتبارك اسمك
وتعالي جدُّك
ولا إلٰه إلّا غيرك
 لا إله إلّا الله وحده لا شريك لك له الملك وله الحمد وهو علي كلّ شيء قدير

 اللهمّ اهدنا فيمن هديت وعافنا فيمن عافيت وتولنا فيمن تولّيت وبارك لنا فيما أعطيت وقناربّنا شرّ ما قضيت فإنّك تقضي ولا يقضى عليك إنّه لا يذلّ من واليت ولا يعزّ من عاديت تباركت ربّنا وتعاليت ولك الحمد على ما قضيت ولك اشكر على ما أعطيت ونستغفرك الله من جميع الذنوب والخطايا ونتوب إليك

 اللهمّ إنّا نسئلك ان تصلّي وتسلّم وتبارك على محمّد ﷺ وعلى آله وصحبه أجمعين
اللّهَمَّ إِنَّا نَسْئَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ مُحَمَّدٌ ﷺ وَعِبَادُكَ الصَّالِحُون اللّهَمَّ إِنَّا نَعُودُبِكَ مِنْ شَرِّ مَااسْتَعَاذَ مِنْهُ عَبْدُكَ وَنَبِيُّكَ مُحَمَّدٌ ﷺ وَعِبَادُكَ الصَّالِحُون
اللّهَمَّ كُنْ لَنَا مُعِينًا فِي سَفَرِنَا وَحَضَرِنَا وَخليفَةً فِي أَهْلِنَا وَ مَالِنَا وَاطْمِسْ عَلَي وُجُوهِ أَ عْدَاءِنَا يَا رَبَّ الْعَالَمِين
اللَّهُمَّ إِنَّا نَعُوذَبِكَ مِنْ عِلْمٍ لاَ يَنْفَعْ وَمِنْ قَلْبٍ لَا يَخْشَعْ وَمِنْ نَفْسٍ لَا تَشْبَعْ وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا
O Allah, I seek refuge with You from knowledge that is of no benefit, a heart that is not humble, a soul that is not satisfied and a supplication that is not heard.
اللَّهُمَّ انْفَعْنَا بِمَا عَلَّمْتَنَا، وَعَلِّمْنَا مَا يَنْفَعُنَا ، وَزِدْنَا عِلْمََا
അല്ലാഹുവേ, നീ ഞങ്ങളെ പഠിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് പ്രയോജനം നല്‍കണേ, ഞങ്ങള്‍ക്ക് പ്രയോജനകരമായത് ഞങ്ങള്‍ക്ക് നീ പഠിപ്പിച്ച് തരണേ, ഞങ്ങള്‍ക്ക് വിജ്ഞാനം വര്‍ദ്ധിപ്പിച്ച് തരേണമേ.
Oh Allah benefit us with what you taught us, and teach us what benefits us, and increase us in knowledge.
പ്രാര്‍ഥനയെക്കുറിച്ച്:
Ibn Maajah
اللَّهُمَّ إِنَّا نَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَ نَعُوذُبِكَ مِنْكَ لَا نُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ
അല്ലാഹുവേ, നിന്റെ കോപത്തില്‍ നിന്റെ തൃപ്തിയില്‍, നിന്റെ ശിക്ഷയില്‍ നിന്നും നിന്റെ പൊറുക്കലില്‍, നിന്നില്‍ നിന്നും നിന്നില്‍ ഞങ്ങള്‍ അഭയം തേടുന്നു. നിന്നെ പുകഴ്ത്താന്‍ അശക്തരാണ് ഞങ്ങള്‍.
O Allah, we seek refuge with Your pleasure from Your wrath, in Your forgiveness from Your punishment and in You from You. we cannot praise You enough, You are as You have praised Yourself
പ്രാര്‍ഥനയെക്കുറിച്ച്:
Sunan an-Nasa'i 1100

പ്രയാസങ്ങളില്‍ നിന്നും ദു:ഖങ്ങളില്‍ നിന്നും അഭയം

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ، وَأَعُوذُ بِكَ مِنْ الْعَجْزِ وَالْكَسَلِ، وَأَعُوذُ بِكَ مِنْ الْجُبْنِ وَالْبُخْلِ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَقَهْرِ الرِّجَالِ.
അല്ലാഹുവേ, പ്രയാസങ്ങളില്‍ നിന്നും ദു:ഖങ്ങളില്‍ നിന്നും ദുര്‍ബലതയില്‍ നിന്നും അലസതയില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും പിശുക്കില്‍ നിന്നും കടം അധികരിക്കുന്നതില്‍ നിന്നും ആളുകള്‍ കീഴ്പെടുത്തുന്നതില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.
‌O Allah! I seek refuge with You from worry and grief, from incapacity and laziness, from cowardice and miserliness, from being heavily in debt and from being overpowered by (other) men.
أ‌َمْسَيْنَا عَلَى فِطْرَةِ الإسْلآم، وَعَلَى كَلِمَةِ الإخْلاَص، وَعَلَى دِينِ نَبِيِّنَا مَحَمَّدٍ ﷺ ، وَعَلَى مِلَّةِ أَبِينَا اِبْرَاهيمَ حَنِيفًا مَسْلِمًا، وَمَا كَانَ مِنَ المَشْرِكِين،
ഇസ്‌ലാമിന്റെ ശുദ്ധ പ്രകൃതിയിലും, നിഷ്കളങ്കമായ വചനത്തിലും, നമ്മുടെ പ്രവാചകന്‍ ﷺ യുടെ മതത്തിലും, നമ്മുടെ പിതാവ് ഇബ്റാഹീമിന്റെ മാര്‍ഗ്ഗത്തില്‍ നിഷ്കള‌ങ്കനും കീഴ്പെട്ടവനുമായിക്കൊണ്ട് ഞാന്‍ പ്രദോഷത്തില്‍‌ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം ബഹുദൈവ വിശ്വാസിയായിരുന്നില്ല.
We have entered a new‌ evening upon the natural religion of Islam, upon the statement of sincerity, upon the religion of our Prophet Muhammad (SallaAllahu ‘alayhi wasallam), and upon the path of our father Ibrahim. He was upright (in worshipping Allah), and a Muslim. He was not of those who worship others besides Allah
പ്രാര്‍ഥനയെക്കുറിച്ച്:
പ്രദോഷത്തില്‍‌ ചൊല്ലുക.
أَصْبَحْنا عَلَى فِطْرَةِ الإسْلآم، وَعَلَى كَلِمَةِ الإخْلاَص، وَعَلَى دِينِ نَبِيِّنَا مَحَمَّدٍ ﷺ ، وَعَلَى مِلَّةِ أَبِينَا اِبْرَاهيمَ حَنِيفًا مَسْلِمًا، وَمَا كَانَ مِنَ المَشْرِكِين،
ഇസ്‌ലാമിന്റെ ശുദ്ധ പ്രകൃതിയിലും, നിഷ്കളങ്കമായ വചനത്തിലും, നമ്മുടെ പ്രവാചകന്‍ ﷺ യുടെ മതത്തിലും, നമ്മുടെ പിതാവ് ഇബ്റാഹീമിന്റെ മാര്‍ഗ്ഗത്തില്‍ നിഷ്കള‌ങ്കനും കീഴ്പെട്ടവനുമായിക്കൊണ്ട് ഞാന്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം ബഹുദൈവ വിശ്വാസിയായിരുന്നില്ല.
We have entered a new day upon the natural religion of Islam, upon the statement of sincerity, upon the religion of our Prophet Muhammad (SallaAllahu ‘alayhi wasallam), and upon the path of our father Ibrahim. He was upright (in worshipping Allah), and a Muslim. He was not of those who worship others besides Allah
പ്രാര്‍ഥനയെക്കുറിച്ച്:
പ്രഭാതത്തില്‍‌ ചൊല്ലുക.
حَسْبِيَ اللّٰهُ لآ إِلٰهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ العَرْشِ الْعَظِيم
എനിക്ക് അല്ലാഹു മതി, അവനല്ലാതെ ഒരാരാധ്യനില്ല, അവനില്‍ ഞാന്‍ ഭരമേല്പിച്ചിരിക്കുന്നു, അവന്‍ മഹത്തായ സിംഹാസനത്തിന്റെ നാഥനാകുന്നു.
Sufficient for me is Allah; there is no deity except Him. On Him I have relied, and He is the Lord of the Great throne.
പ്രാര്‍ഥനയെക്കുറിച്ച്:
  • പ്രഭാതത്തിലും പ്രദോഷത്തിലും ഏഴ്‌ പ്രാവശ്യം വീതം ചൊല്ലുക. 
  • സൂറ തൗബയിലെ 129-ാം സൂക്തമാണിത്.
رَضِيتُ بِاللهِ رَبًّا وَبِا لاِسْلاَمِ دِينًا وَبِمَحَمَّدٍ ﷺ نَبِيًّا
അല്ലാഹുവിനെ നാഥനായും ഇസ്ലാമിനെ ദീനായും മുഹമ്മദ് ﷺ യെ പ്രവാചകനാ‌യും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.
I am pleased with Allah as my Lord, with Islam as my religion and with Muhammed ﷺ as my Prophet
പ്രാര്‍ഥനയെക്കുറിച്ച്:
  • പ്രഭാതത്തിലും പ്രദോഷത്തിലും മൂന്ന് പ്രാവശ്യം വീതം ചൊല്ലുക.
أَعُوذ‌ُ بِكَلِماتِ اللّٰهِ التَّامَّاتِ مِنْ شَرِّ ما خَلَقَ
അല്ലാഹുവിന്റെ ഉത്തമമായ വചനങ്ങളെ കൊണ്ട് അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്ന് ഞാന്‍ അഭയം‌ തേടുന്നു.
I seek refuge in the perfect words of Allah from the evil (that comes from) what He has created.
പ്രാര്‍ഥനയെക്കുറിച്ച്:
  • പ്രഭാതത്തിലും പ്രദോഷത്തിലും മൂന്ന് പ്രാവശ്യം ചൊല്ലുക.

ഉറങ്ങുന്നതിനു‌ മുമ്പ്‌

بِسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا
അല്ലാഹുവേ നിന്‍റെ നാമത്തില്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു
Oh Allah, with Your name I die and I live
പ്രാര്‍ഥനയെക്കുറിച്ച്:
ഉറങ്ങുന്നതിനു മുമ്പ് ഒരു പ്രാവശ്യം ചൊല്ലുക.

ഉറങ്ങുന്നതിനു‌ മുമ്പ്‌

اللَّهُمَّ قِنِي عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ
അല്ലാഹുവേ നിന്‍റെ അടിമകളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന നാളില്‍ നിന്‍റെ ശിക്ഷയില്‍ നിന്നെന്നെ കാത്തുരക്ഷിക്കേണമേ
Allah, protect me from Your punishment the day You bring Your servants back to life
പ്രാര്‍ഥനയെക്കുറിച്ച്:
ഉറങ്ങുന്നതിനു‌ മുമ്പ്‌ മൂന്ന് പ്രാവശ്യം ചൊല്ലുക
بِسْمِ اللّٰهِ الَّذِي لا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيم
ആരുടെ നാമത്തോടെ ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു വസ്തുവും ഉപദ്രവിക്കയി‌ല്ലയോ ആ അല്ലാഹുവിന്റെ നാമത്തില്‍, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രേ.
In the Name of Allah with Whose Name there is protection against every kind of harm in the earth or in the heaven, and He is the All-Hearing and All- Knowing
പ്രാര്‍ഥനയെക്കുറിച്ച്:
  • മൂന്നു പ്രാവശ്യം പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലുക. 
  • ഉസ്മാന്‍‌‌(റ‌) നിവേദനം‌ ചെയ്യുന്നു‌. അല്ലാഹുവിന്റെ‌ ദൂതര്‍‌‌ പറഞ്ഞു‌:‌ ആരെങ്കിലും‌ പ്രഭാതത്തിലും‌ വൈകുന്നേരവും‌ بِسْمِ اللّٰهِ الَّذِي لا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيم മൂന്നു‌ പ്രാവശ്യം‌ ചൊല്ലിയാല്‍‌ ഒന്നും‌ തന്നെ‌ അവനെ‌ ഉപദ്രവിക്കില്ല‌.
سُبْحَانَ اللّٰهِ وَبِحَمْدِه
അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു.
Allah is free from imperfection and all praise is due to Him
പ്രാര്‍ഥനയെക്കുറിച്ച്:
  • ഈ പ്രാര്‍ഥന സുബ്‌ഹ്, അസ്‌ര്‍ നമസ്കാരങ്ങള്‍ക്ക് ശേഷം ഒന്നോ‌, മൂന്നോ‌, നൂറോ‌ പ്രാവശ്യം‌ ചൊല്ലുക. 
  • നബി ﷺ പറഞ്ഞു: അല്ലാഹുവിനേറ്റവും ഇഷ്ടപ്പെട്ട വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരട്ടെയോ. سُبْحَانَ اللّٰهِ وَبِحَمْدِه എന്നതാണത്
لا إِلٰه إلا اللهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهَوَ عَلَي كَلِّ شَيْءٍ قَدِيرٌ
ആരാധനക്കര്‍ഹനായി യാതൊന്നുമില്ല, അല്ലാഹു ഒഴികെ. അവന്‍ ഏകനും പങ്കുകാരനില്ലാത്തവനുമാകുന്നു. രാജാധിപത്യവും സ്തുതിയും അവനുള്ളതാകുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
There is none worthy of worship except Allah, He has no partner. To Him is sovereignty and perfect praise. He is Competent to do everything.
പ്രാര്‍ഥനയെക്കുറിച്ച്:
  • ഈ പ്രാര്‍ഥന സുബ്‌ഹ്, അസ്‌ര്‍ നമസ്കാരങ്ങള്‍ക്ക് ശേഷം ചൊല്ലുക.  
  • റസൂല്‍ ﷺ പറയുകയുണ്ടായി: അറഫാ ദിനത്തിലെ പ്രാര്‍ഥനയാണ് ഏറ്റവും ഉത്തമമായ പ്രാര്‍ഥന. ഞാനും എനിക്ക് മുമ്പുള്ള നബിമാരുമെല്ലാം പറഞ്ഞ ഏറ്റവും ഉത്തമവാക്യം ഇതത്രെ. لا إِلٰه إلا اللهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهَوَ عَلَي كَلِّ شَيْءٍ قَدِيرٌ 
  • റസൂല്‍ ﷺ പറയുകയുണ്ടായി: ആരെങ്കിലും 100 തവണ ഈ ദിക്‌ര്‍ ചൊല്ലിയാല്‍ അതവന്ന് പത്ത് അടിമകളെ മോചിപ്പിച്ചതിന് സമമാണ്. അവന് 100 പുണ്യം രേഖപ്പെടുത്തപ്പെടുകയും 100 പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യും. അവന്ന് അന്ന് വൈകുന്നേരം വരെ പിശാചില്‍ നിന്നുള്ള രക്ഷയായിത്തീരും. അതിനേക്കാള്‍ ഏറെ പ്രാവശ്യം അത് ചെയ്ത ഒരാള്‍ക്കല്ലാതെ അവനേക്കാള്‍ ഔന്നത്യം നേടാനാവില്ല. (ബുഖാരി‌, മുസ്‌ലിം‌ )

ഉദ്ദേശങ്ങള്‍ സഫലമാവാന്‍

‌ اللّهمَّ حَصِّلْ مُرَادَنَا وَيَسِّرْ عَسِيرَنَا وَسَهِّلْ أُمُورَنَا
‌ അല്ലാഹുവേ, ഞങ്ങളുടെ‌ ഉദ്ദേശങ്ങള്‍ നീ സഫലമാക്കിത്തരണേ, ഞങ്ങളുടെ പ്രയാസങ്ങള്‍ എളുപ്പമാക്കിത്തരണേ, ഞങ്ങളുടെ കാര്യങ്ങള്‍ സുഖകരമാക്കേണമേ.
‌Oh Allah! Fulfill our good intentions, ease our difficulties, and simplify our circumstances(affairs).
‏ سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ  ‏‏‏(‏رواه مسلم‏)‏‏.‏
അല്ലാഹുവിനെ സ്തുതിക്കുന്നടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളവും, അവന്റെ അര്‍ശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും .
Allah is free from imperfection and I begin with His praise, as many times as the number of His creatures, in accordance with His Good Pleasure, equal to the weight of His Throne and equal to the ink that may be used in recording the words (for His Praise)‌
പ്രാര്‍ഥനയെക്കുറിച്ച്:
  • ഉമ്മുല്‍ മുഅ്മിനീന്‍ ജൂവൈരിയ്യ(റ)യില്‍ നിന്ന് നിവേദനം: ഒരു പ്രഭാതത്തില്‍ സുബ്ഹി നമസ്കാരാനന്തരം അവരുടെ അടുത്തുനിന്ന് നബി(സ) പുറപ്പെട്ടു. ളുഹാ സമയത്തിന് ശേഷം നബി(സ) തിരിച്ചുവന്നപ്പോഴും ജൂവൈരിയ്യ(റ) അവിടെ നമസ്കരിച്ച സ്ഥലത്ത് തന്നെ ഇരിക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: ഞാന്‍ വിട്ടുപിരിയുമ്പോഴുള്ള അതേ അവസ്ഥയില്‍ തന്നെയാണല്ലോ നീ? അതെ എന്നവര്‍ പറഞ്ഞപ്പോള്‍ റസൂല്‍(സ) പറയുകയുണ്ടായി. നിന്നെ പിരിഞ്ഞുപോയ ശേഷം ഞാന്‍ മൂന്ന്പ്രാവശ്യം നാലു വാക്കുകള്‍ പറഞ്ഞു: അതും ഇന്നേ ദിവസം നീ പറഞ്ഞതും തൂക്കിനോക്കുന്നപക്ഷം അതിനായിരിക്കും മുന്‍തൂക്കം: {سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَانَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ} (അല്ലാഹുവിനെ സ്തുതിക്കുന്നടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളവും, അവന്റെ അര്‍ശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും എന്നത്രെ ആ വാക്കുകള്‍.) (മുസ്‌ലിം 2726)
‌اللَّهُمَّ رَحْمَتَكَ أَرْجُو فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ وَأَصْلِحْ شَأْنِي كُلَّهُ لَا إِلَهَ إِلَّا أَنْتَ‌
അല്ലാഹുവേ,നിന്റെ കാരുണ്യത്തിലാണ് എന്റെ പ്രതീക്ഷയത്രയും, അതിനാൽ കണ്ണിമ വെട്ടുന്ന നേരത്തേക്ക് പോലും എന്റെ കാര്യം നീ എന്നെ തന്നെ യേല്പിക്കരുതേ. എന്റെ എല്ലാ‌ കാര്യങ്ങളും നീ ശരിപ്പെടുത്തിത്തന്നാലും.. നീയല്ലാതെ മറ്റൊരു ഈശ്വരനും ഇല്ലല്ലോ..
‌O Allah, I hope for Your mercy, do not leave me for even the duration of an eye blink (duration) and correct my total condition. Besides You there is none worthy of worship

സ്വലാത്ത്

اللهمّ صَلِّي عَلَي مُحَمَّدٍ وَعَلَي آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَي إِبْراهِيمَ وَعَلَي آلِ إِبْراهِيم فِي العَالَمِينَ  إِنَّكَ حَمِيدٌ مَجِيد. اللهمّ بَارِكْ عَلَي مُحَمَّدٍ وَعَلَي آلِ مُحَمَّدٍ كَمَا بَارَكْتَ عَلَي إِبْراهِيمَ وَعَلَي آلِ إِبْراهِيم فِي العَالَمِينَ  إِنَّكَ حَمِيدٌ مَجِيد.
അല്ലാഹുവേ, ഇബ്റാഹീം‌ നബിക്കും‌ ഇബ്റാഹീം‌ നബിയുടെ‌ കുടുംബത്തിനും നീ ഗുണം ചെയ്ത പോലെ മുഹമ്മദ്‌ നബിക്കും‌ മുഹമ്മദ്‌ നബിയുടെ‌ കുടുംബത്തിനും നീ ഗുണം ചെയ്യേണമേ. തീര്‍‌ച്ചയായും നീ സ്തുത്യര്‍ഹനും മഹത്വമുടയവനും അല്ലോ.
അല്ലാഹുവേ, ഇബ്റാഹീം‌ നബിയെയും‌ ഇബ്റാഹീം‌ നബിയുടെ‌ കുടുംബത്തെയും‌ നീ അനുഗ്രഹിച്ച‌ പോലെ‌ മുഹമ്മദ്‌ നബിയെയും‌ മുഹമ്മദ്‌ നബിയുടെ‌ കുടുംബത്തെയും‌ നീ അനുഗ്രഹിക്കേണമേ‌. തീര്‍‌ച്ചയായും നീ സ്തുത്യര്‍ഹനും മഹത്വമുടയവനും അല്ലോ.
O Allah, let Your Peace come upon Muhammad and the family of Muhammad, as you have brought peace to Ibrahim and his family. Truly, You are Praiseworthy and Glorious. Allah, bless Muhammad and the family of Muhammad, as you have blessed Ibrahim and his family. Truly, You are Praiseworthy and Glorious.

അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുക

بِسْمِ اللهِ الرَّحْمَٰنِ الرَّحِيمِ
പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
In the name of Allah, the Merciful, the Compassionate
പ്രാര്‍ഥനയെക്കുറിച്ച്:
  • ഇസ്‌ലാം മനുഷ്യനെ പഠിപ്പിക്കുന്ന സംസ്‌കാരമര്യാദകളിലൊന്ന്, സകലവിധ പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുക എന്നതാകുന്നു. ഈ വ്യവസ്ഥ ബോധപൂര്‍വം നിഷ്‌കളങ്കമായി പാലിക്കുന്ന പക്ഷം, മൂന്ന് സദ്ഫലങ്ങള്‍ അനിവാര്യമായി ലഭിക്കുന്നതാണ്. 

  1. ഒട്ടേറെ ദുഷ്‌കൃത്യങ്ങളില്‍നിന്ന് മനുഷ്യര്‍ രക്ഷപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍, ഓരോ പ്രവൃത്തി ചെയ്യാന്‍ പോകുമ്പോഴും അത് അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കാന്‍ കൊള്ളുന്നതാണോ എന്നു ചിന്തിക്കാന്‍ ആ പതിവ് അവനെ നിര്‍ബന്ധിക്കുന്നതാണ് 
  2. അനുവദനീയവും ശരിയായുള്ളതും നല്ലതുമായ കാര്യങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതുമൂലം മനുഷ്യന്റെ മനഃസ്ഥിതി ശരിയായ ഭാഗത്തേക്കുതന്നെ തിരിയുന്നതും അവന്റെ ചലനം എപ്പോഴും ശരിയായ ബിന്ദുവില്‍നിന്ന് ആരംഭിക്കുന്നതുമാണ്. 
  3. മനുഷ്യന്‍ അല്ലാഹുവിന്റെ നാമത്തില്‍ തന്റെ കര്‍മം ആരംഭിക്കുന്നതോടെ അല്ലാഹുവിന്റെ സഹായവും പിന്തുണയും അവനെ ആശ്ലേഷിക്കുന്നു എന്നതാണ് ഏറ്റവും വലിയ ഫലം. അവന്റെ പരിശ്രമങ്ങളില്‍ അല്ലാഹു 'ബര്‍ക്കത്തും' അനുഗ്രഹവും നല്‍കുകയും പിശാചിന്റെ നശീകരണവേലകളില്‍നിന്ന് അവനെ രക്ഷപ്പെടുത്തുകയും ചെയ്യും. തന്നിലേക്ക് ശ്രദ്ധ തിരിക്കുന്ന അടിമയെ താനും ശ്രദ്ധിക്കുക എന്നതാണ് അല്ലാഹുവിന്റെ സമ്പ്രദായം.  

  • നബി(സ) അരുളി : “സന്ധ്യയായാല്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് തടയുക, കാരണം പിശാചുക്കള്‍ വ്യാപിക്കുന്ന സമയമാണ്. രാത്രിയില്‍ ഒരുവേള കഴിഞ്ഞാല്‍ നിങ്ങളവരെ വിട്ടേക്കുക. വാതിലുകള്‍ അടക്കുകയും അല്ലാഹുവിന്‍റെ നാമം (ബിസ്മില്ലാഹ്) ചൊല്ലുകയും ചെയ്യുക. കാരണം (ബിസ്മില്ലാഹ് ചൊല്ലി) ബന്ധിക്കപ്പെട്ട വാതിലുകള്‍ പിശാച് തുറക്കുകയില്ല! നിങ്ങളുടെ തോല്‍ (ഭക്ഷണം) പാത്രങ്ങള്‍ അടക്കുക. അല്ലാഹുവിന്‍റെ നാമം (ബിസ്മില്ലാഹ്) ചൊല്ലുകയും ചെയ്യുക. അതിന്‍റെ മേല്‍ വിലങ്ങനെ (ഒരു കനം) വല്ലതും വെക്കുകയെങ്കിലും വേണം… (അഥവാ, എല്ലാ ജോലിയും “ബിസ്മില്ലാഹ്” കൊണ്ട് തുടങ്ങണം. “ബിസ്മില്ലാഹ്” ചൊല്ലി തുടങ്ങിയ കാര്യങ്ങളെ പിശാചിന് ആക്രമിക്കാന്‍ കഴിയില്ല!) ബുഖാരി 3304, മുസ്‌ലിം 2012